SignIn
Kerala Kaumudi Online
Tuesday, 06 October 2026 5.04 PM IST

യുണൈറ്റഡ് ലൈബ്രറിയുടെ ആദരവ്

photo

നെടുമങ്ങാട്:യൂണിവേഴ്‌സിറ്റി അദ്ധ്യാപക സംഘടനയുടെ ലോക യൂണിയൻ ഏർപ്പെടുത്തിയ അക്കാഡമിക് എക്സെലെൻസ് അവാർഡും കരുണനന്ദാർ ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ ലൈഫ് ടൈം അച്ചീവ്മെന്റ്‌ പുരസ്‌കാരവും നേടിയ എഴുത്തുകാരൻ ഇരിഞ്ചയം രവിയെ യുണൈറ്റഡ് ലൈബ്രറിയുടെ നേതൃത്വത്തിൽ ആദരിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പേരയം ശശി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് എസ്.ബിജു അദ്ധ്യക്ഷനായി. നെടുമങ്ങാട് നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഉളിയൂർ സതീശൻ,ആനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കൊല്ലംകാവ്‌ ജി.അനിൽ എന്നിവർ പൊന്നാട അണിയിച്ചു. ഗ്രന്ഥശാലയുടെ ഉപഹാരം പേരയം ശശി ഇരിഞ്ചയം രവിക്ക് സമ്മാനിച്ചു. എസ്.എസ് ബിജു, പി.കെ രാധാകൃഷ്ണൻ,പഞ്ചായത്ത് മെമ്പർ ഇരിഞ്ചയം സനൽ,വി.ഷിനിലാൽ,അസീം താന്നിമൂട്,നിപിൻ ടി.എസ്, അനന്തു യു.കെ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL