SignIn
Kerala Kaumudi Online
Sunday, 04 October 2026 5.53 PM IST

കലോത്സവ ജേതാവിന് പട്ടാള മേധാവികളുടെ അനുമോദനം

anumodikunnu

കല്ലമ്പലം: തിരുവനന്തപുരം റവന്യൂ ജില്ലാ കലോത്സവത്തിൽ ഹയർസെക്കൻഡറി വിഭാഗം മാപ്പിളപ്പാട്ടിലും ദഫ് മുട്ടിലും ഒന്നാംസ്ഥാനം നേടിയ കടുവാപ്പള്ളി കെ.ടി.സി.ടി ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി ആദിൽ മുഹമ്മദിനെ പാങ്ങോട് മിലിട്ടറി ക്യാമ്പിലെ പട്ടാള മേധാവികളുടെ നേതൃത്വത്തിൽ അനുമോദിച്ചു. പാങ്ങോട് മിലിട്ടറി ക്യാമ്പിൽ നടന്ന ചടങ്ങിൽ കേണൽ മനോജ്‌ കുമാറിന്റെയും സുബേദാർ ജനറൽ, മേജർ ജനറൽ എന്നിവരുടെ നേതൃത്വത്തിലാണ് ആദിൽ മുഹമ്മദിന് പുരസ്ക്കാരം നൽകിയത്. ആലംകോട് സ്വദേശികളായ അലിയുടെയും സാദത്തിന്റെയും മകനാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL