SignIn
Kerala Kaumudi Online
Friday, 23 October 2026 1.33 AM IST

സ്കൂൾവാൻ മോഷ്ടാക്കൾ അറസ്റ്റിൽ 

arrest

മലയിൻകീഴ് : ഊരൂട്ടമ്പലം ഗവ.എൽ.പി സ്കൂൾ കുട്ടികളെ എത്തിക്കുന്ന സ്വകാര്യ മിനി വാൻ മോഷ്ടിച്ച പ്രതികളെ മാറനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു.

ഊരൂട്ടമ്പലം വേലിക്കോട് അഖിൽ നിവാസിൽ ബി.അഖിൽബാബു(20),

ഊരൂട്ടമ്പലം വേലിക്കോട് പുളിയറതലയ്ക്കൽ വീട്ടിൽ എസ്.ജയസൂര്യ(18),

ഊരൂട്ടമ്പലം കിടാപള്ളി സജിൻ നിവാസിൽ ജെ.സജിൻ(21)എന്നിവരും പ്രായപൂർത്തിയാകാത്ത ഒരാളുമാണ് അറസ്റ്റിലായത്.

മുക്കംപാലമൂട് ഫിലോമിനയുടെ ഉടമസ്ഥതയിലുള്ള മഹേന്ദ്രവാൻ ഇന്നലെ പുലർച്ചെയാണ് മോഷണം പോയത്. കഴിഞ്ഞ ഒരു മാസമായി നീറാമൺകുഴിയിലുള്ള അജു ഈ വാഹനം വാടകയ്ക്ക് എടുത്താണ് കുട്ടികളെ സ്കൂളിൽ കൊണ്ടുപോയിരുന്നത്. വാൻ ഊരൂട്ടമ്പലം ജംഗ്ഷനിലാണ് പാർക്ക് ചെയ്തിരുന്നത്.അജു ഇന്നലെ രാവിലെ 7.30 ന് വാഹനം എടുക്കാൻ എത്തിയപ്പോഴാണ് വാഹനം പോയതറിയുന്നത്.

മോഷ്ടാക്കളെ നാട്ടുകാർ തടഞ്ഞു വച്ച് നെയ്യാറ്റിൻകര പൊലീസിൽ ഏല്പിച്ചു. കോവളം കാണാനാണ് വാഹനം മോഷ്ടിച്ചതെന്ന് പ്രതികൾ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, MALAYINKIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL