
കോട്ടയം : കാപ്പ നിയമപ്രകാരം മുട്ടമ്പലം ഉരപ്പാൻകുഴി പുതുപ്പറമ്പിൽ ശരതിനെ (സൂര്യൻ,24) കരുതൽ തടങ്കലിലാക്കി. ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾക്ക് കോട്ടയം ഈസ്റ്റ്, വടക്കാഞ്ചേരി, ഗാന്ധിനഗർ, കോട്ടയം എക്സൈസ് സ്റ്റേഷനുകളിൽ അടിപിടി, കൊലപാതക ശ്രമം, മയക്കുമരുന്ന് വില്പന, ഭീഷണിപ്പെടുത്തൽ കേസുകൾ നിലവിലുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |