
തൃശൂർ: പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തൃശൂർ, എറണാകുളം, പാലക്കാട്, ഇടുക്കി ജില്ലകളിലെ ബസുടമകളുടെ പ്രകടനവും പ്രതിഷേധ സംഗമവും നാളെ വൈകിട്ട് അഞ്ചിന് ഇ.എം.എസ് സ്ക്വയറിൽ നടക്കും. വൈകീട്ട് 4.30ന് തൃശൂർ വെസ്റ്റ് പാലസ് റോഡിലുള്ള അസോസിയേഷൻ ഓഫീസിൽ നിന്ന് പ്രകടനമായി വടക്കെച്ചിറ സ്റ്റാൻഡിൽ നിന്ന് പുറപ്പെട്ട് കോർപറേഷൻ സ്റ്റാൻഡിന് സമീപമുള്ള ഇ.എം.എസ് സ്ക്വയറിലെത്തും. സംഗമം പി.ബാലചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കെ.കെ.തോമസ് അദ്ധ്യക്ഷനാകും. ജനറൽ സെക്രട്ടറി ഹംസ ഏരിക്കുന്നൻ, സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് യു.പി.ജോസഫ്, എ.ഐ.ടി.യു.സി നേതാവ് കെ.കെ.ഹരിദാസ് എന്നിവർ സംസാരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |