
തൃശൂർ: പൊതുഇടങ്ങളിൽ ജാതി അധിക്ഷേപം നടത്തുന്നത് മാത്രമേ കുറ്റകരമാകുവെന്ന സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്രം നിയമഭേദഗതി കൊണ്ടുവരികയെന്ന മുദ്രാവാക്യമുയർത്തി പി.കെ.എസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്പീഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.വി.രാജേഷ് അദ്ധ്യക്ഷനായി. സംസ്ഥാന ജോയിന്റ് സെക്രട്ടറി സി.കെ.ഗിരിജ, പി.എ.പുരുഷോത്തമൻ, പി.കെ.കൃഷ്ണൻകുട്ടി, പി.എ.ലജുകുട്ടൻ എന്നിവർ സംസാരിച്ചു. അഡ്വ. കെ.വി.ബാബു, എൻ.വി.സന്തോഷ്, എ.എ.ബിജു, കെ.കെ.അനിൽകുമാർ, പി.വി.മണി തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |