തൃശൂർ: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ കുട്ടിപ്പടയുടെ തൂഫാൻ ഗോൾസ്. വെസ്റ്റ് ഉപജില്ലാ തലത്തിൽ സംഘടിപ്പിച്ച ഷൂട്ടൗട്ട് കൗൺസിലർ കെ. സുമേഷ് ഉദ്ഘാടനം ചെയ്തു. വെസ്റ്റ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.ജെ. ബിജു അദ്ധ്യക്ഷനായി. എൽ.പി വിഭാഗത്തിൽ ചേറ്റുപുഴ എസ്.വി.ജി.എൽ.പി സ്‌കൂളും യു.പി ആൺകുട്ടികളിൽ കൂർക്കഞ്ചേരി ജെ.പി.ഇ ഹൈസ്‌കൂളും പെൺകുട്ടികളിൽ നിർമ്മല കോൺവെന്റ് യു.പി സ്‌കൂളും ഒന്നാം സ്ഥാനം നേടി. ഡയറ്റ് ഫാക്കൽറ്റി ഡോ. അനില, ഹെഡ് മാസ്റ്റർ ഫോറം കൺവീനർ ജോഷി ഡി. കൊള്ളന്നൂർ, കെ. സുനിൽകുമാർ, ഒ.കെ. ഷൈജു എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |