തൃശൂർ: സാധാരണ മനുഷ്യരുടെ ജീവിതവും വികാരങ്ങളും സ്വാഭാവികമായി അവതരിപ്പിച്ച സലിംകുമാറിന് മലയാള സിനിമാചരിത്രത്തിൽ സവിശേഷമായ സ്ഥാനമുണ്ടെന്ന് ജയരാജ് വാര്യർ. സംസ്‌കാരസാഹിതി ജില്ലാ കമ്മിറ്റിയുടെ സലിംകുമാർ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു. ഡി.സി.സി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് മുഖ്യാഥിതിയായി. ജില്ലാ ചെയർമാൻ ഗിന്നസ് സത്താർ ആദൂർ അദ്ധ്യക്ഷനായി. കൺവീനർ അനിൽ സാമ്രാട്ട്, ടി.വി. ചന്ദ്രമോഹൻ, ഡെപ്യൂട്ടി മേയർ എ. പ്രസാദ്, എം.പി. സുരേന്ദ്രൻ, ഡോ. പി. സരസ്വതി, അജിതൻ മേനോത്ത്, രാജേന്ദ്രൻ അരങ്ങത്ത്, അരവിന്ദൻ വല്ലച്ചിറ, രവി താണിക്കൽ പി.എൽ. ജോമി, രാമചന്ദ്രൻ പുത്തൂർക്കര, കലാഭവൻ ജോബി എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |