തൃശൂർ: മഹാത്മ അയ്യങ്കാളി സ്മൃതി ദിനത്തോട് അനുബന്ധിച്ച് എസ്.സി മോർച്ച സിറ്റി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം എൻ.ഡി.എ സംസ്ഥാന വൈസ് ചെയർമാൻ എ.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മനോജ് നെല്ലിക്കാട് അദ്ധ്യക്ഷനായി. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി പി.കെ. ബാബു, എസ്.സി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി അമിതാബ്, സബീഷ് മരുതയൂർ, കെ.ജി. നിജി, സൗമ്യ സലേഷ്, ശീതൾ രാജ, ശ്രീജിത്ത് വാടാനപ്പള്ളി, സുശാന്ത് ഐനിക്കുന്നത്ത് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |