തൃശൂർ: മനുഷ്യജീവന് ഭീഷണിയായ തെരുവുനായ്ക്കളെ ഇല്ലാതാക്കാൻ കർശന നടപടി സ്വീകരിക്കണമെന്ന് തൃശൂർ പൗരസമിതി. കേരളത്തിലേക്ക് എത്തുന്ന അതിഥി തൊഴിലാളി പേരുവിവരങ്ങൾ രേഖപ്പെടുത്തുന്നത് നിർബന്ധമാക്കണമെന്നും ആവശ്യപ്പെട്ടു. ലേബർ ഓഫീസുകളിലും പൊലീസ് സ്റ്റേഷനുകളിലും രജിസ്റ്റർ സൂക്ഷിക്കണം. പ്രസിഡന്റ് പോൾസൺ മാസ്റ്റർ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി ജോസഫ് പുന്നമൂട്ടിൽ. സെബി ഇരുമ്പൻ, എ.ആർ. വിജയൻ, പി.ഒ. സെബാസ്റ്റ്യൻ, ജേക്കബ് പുതുശ്ശേരി, ബേബി മൂക്കൻ, വിൽസൺ പണ്ടാര വളപ്പിൽ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |