SignIn
Kerala Kaumudi Online
Friday, 19 June 2026 5.05 AM IST

കളക്ടർക്ക് പരാതി നൽകി

1

തൃശൂർ: അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശികളെ കണ്ടെത്തി നിയമത്തിനു മുൻപിൽ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി ജില്ലാ കമ്മിറ്റി കളക്ടർക്ക് നിവേദനം നൽകി. പലയിടത്തും ബംഗാളികൾ എന്ന പേരിൽ ബംഗ്ലാദേശികൾ തൊഴിലെടുക്കുന്നുണ്ട്. ആധാർ കാർഡ് പോലുള്ള രേഖകൾ തയ്യാറാക്കിക്കൊടുക്കുന്ന ഏജൻസികൾ കേരളത്തിലുണ്ട്. പൊലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നടപടിയുണ്ടാകണമെന്നാണ് ആവശ്യം. ജില്ലാ വർക്കിംഗ് പ്രസിഡന്റ് വി. മുരളീധരൻ, ജനറൽ സെക്രട്ടറിമാരായ ഹരിമുള്ളൂർ, സി.ബി. പ്രദീപ് കുമാർ, ട്രഷറർ ഗിരിധരൻ എന്നിവരാണ് നിവേദനം നല്കിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL