ചെറുതുരുത്തി: വള്ളത്തോൾ നഗർ പതിനാറാം വാർഡിൽ ഒരു വീട്ടിലെ മൂന്ന് കുട്ടികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. നെടുമ്പുര സ്വദേശികളായ അനന്യ (12), അമേഘ (4), അനേയ (4) എന്നിവർക്കാണ് രോഗബാധ ഉണ്ടായത്. കടുത്ത വയറിളക്കത്തെ തുടർന്ന് ആദ്യം വള്ളത്തോൾ നഗർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പിന്നീട് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. മെഡിക്കൽ കോളേജിലെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പുറത്തുനിന്നുള്ള ഭക്ഷണങ്ങളൊന്നും കഴിച്ചിരുന്നില്ല. ആരോഗ്യ പ്രവർത്തകർ കുട്ടികളുടെ വീട്ടിൽ പരിശോധന നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |