തൃശൂർ: കോൺഗ്രസ് നേതാവ് അനിൽ അക്കര അടാട്ട് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു. കേരള പഞ്ചായത്ത് അസോസിയേൻ പ്രസിഡന്റായി തിരഞ്ഞെടുത്ത സാഹചര്യത്തിലാണ് ഇന്ന് രാജി സമർപ്പിക്കുന്നത്. അതേസമയം പഞ്ചായത്തിലെ 15-ാം വാർഡ് മെമ്പറായി അനിൽ തുടരും. ശേഷിക്കുന്ന കാലയളവിൽ 20-ാം വാർഡ് മെമ്പർ പി.ജെ. സണ്ണിയും തുടർന്ന് ഒമ്പതാം വാർഡ് മെമ്പർ ടി.ഡി. വിൽസണും പ്രസിഡന്റാകും.
പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് എന്ന നിലയിൽ പാർട്ടി ഏർപ്പിച്ച ദൗത്യം നീതിപൂർവമാകണമെങ്കിൽ രണ്ടു പദവികൾ ഒരേസമയം വഹിക്കുന്നത് പ്രായോഗികമല്ലെന്ന് അനിൽ അക്കര ഫേസ് ബുക്കിൽ കുറിച്ചു. അടാട്ട് പഞ്ചായത്ത് ഭരണം യു.ഡി.എഫ് തിരിച്ചുപിടിക്കണമെന്ന ലക്ഷ്യത്തോടെയാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ചതെന്നും വടക്കാഞ്ചേരി മുൻ എം.എൽ.എ കൂടിയായ അനിൽ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |