SignIn
Kerala Kaumudi Online
Tuesday, 30 June 2026 5.06 AM IST

സമരത്തിൽ സർക്കാർ ഇടപെടണം

തൃശൂർ: ജില്ലയിലെ പ്രമുഖ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രികളിലെ ജീവനക്കാർ നടത്തുന്ന സമരം അവസാനിപ്പിക്കാൻ സർക്കാർ ഇടപെടണമെന്ന് സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിയും മുൻ മന്ത്രിയുമായ വി.ശിവൻകുട്ടി. തൊഴിലാളികളുടെ മിനിമം വേതനവുമായി ബന്ധപ്പെട്ട വിഷയത്തിൽ നിയമപരമായ തീരുമാനമെടുക്കേണ്ടത് തൊഴിൽ വകുപ്പാണ്. തൊഴിൽ വകുപ്പ് കാലതാമസം വരുത്താതെ വിഷയത്തിൽ അടിയന്തരമായി ഇടപെടണം. മുൻ സർക്കാർ എടുത്ത തീരുമാനത്തിന്റെ തുടർച്ചയായി, എത്രയും വേഗം അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ച് മിനിമം വേതനം പുതുക്കി നിശ്ചയിച്ചുള്ള ഉത്തരവ് പുറത്തിറക്കാൻ സർക്കാർ തയ്യാറാകണം. നിയമപരമായ തടസ്സങ്ങൾ നീക്കി അന്തിമ ഉത്തരവ് പുറപ്പെടുവിച്ച് ഈ സമരം അവസാനിപ്പിക്കാൻ തൊഴിൽ വകുപ്പ് അടിയന്തരമായി മുൻകൈ എടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL