
ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ആനകൾക്കായി നടത്തി വരുന്ന സുഖചികിത്സ ജൂലായ് ഒന്നിന് ആരംഭിക്കും. സുഖചികിത്സയുടെ ഉദ്ഘാടനം പുന്നത്തൂർ ആനത്താവളത്തിൽ ഉച്ചതിരിഞ്ഞ് 3 ന് റവന്യൂ, ദേവസ്വം വകുപ്പ് സെക്രട്ടറി എം.ജി.രാജമാണിക്കം ഐ.എ.എസ് നിർവഹിക്കും. ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ മുഖ്യാതിഥിയാകും. ജൂലൈ 30 വരെയാണ് സുഖചികിത്സ. സുഖചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചിട്ടുണ്ട്. 3150 കിലോ അരി,1050 കിലോ ചെറുപയർ ,1050 കിലോ റാഗി,105 കിലോ അഷ്ടചൂർണ്ണം, 262 കിലോ ച്യവനപ്രാശം, മഞ്ഞൾപ്പൊടി, ഷാർക്കോഫെറോൾ, അയേൺ ടോണിക്ക്, ധാതുലവണങ്ങൾ തുടങ്ങിയവയാണ് സുഖചികിത്സയ്ക്ക് ഉപയോഗിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |