SignIn
Kerala Kaumudi Online
Tuesday, 30 June 2026 5.06 AM IST

വാർഷിക സമ്മേളനവും ദേശീയ സെമിനാറും

inaugural
കേരള സോഷ്യോളജിക്കൽ സൊസൈറ്റി വാർഷിക സമ്മേളനത്തിന്റെ സമാപനയോഗം ഇന്ത്യ റിസർവ് ബറ്റാലിയൻ കമാൻഡന്റ് പി.വാഹിദ് ഉദ്ഘാടനം ചെയ്യുന്നു.

തൃശൂർ: കേരള സോഷ്യോളജിക്കൽ സൊസൈറ്റിയുടെ വാർഷിക സമ്മേളനവും ദേശീയ സെമിനാറും വിമല കോളേജിൽ നടന്നു. ഡിജിറ്റൽ സമൂഹത്തിലെ പരിണാമങ്ങളും വെല്ലുവിളികളും എന്ന വിഷയത്തിൽ നടന്ന സെമിനാർ മന്ത്രി റോജി.എം.ജോൺ ഉദ്ഘാടനം ചെയ്തു. എൻ.കെ.സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ. ഷിജു സാം വർഗീസ്, പ്രിൻസിപ്പൽ ഡോ. ബീന ജോസ്, ഡോ. ലിന്റ തെരേസ ലൂയിസ്, എൻ.രാഖി,ഡോ. ബുഷറ ബീഗം, ഡോ. ബദരിയ ബീഗം,ഡോ. സമ്പത്ത് കുമാർ,ഡോ. ബിനു, ഡോ. ജ്യോതി എസ്.നായർ, ഡോ. വിനയകുമാർ, ഡോ.റോബിൻ എന്നിവർ സംസാരിച്ചു. ഡോ. പി.യു. ലീല, ഡോ. ആർ. പ്രസാദ്, ഡോ. ജി.എസ്. സുബലക്ഷ്മി ഡോ. സാജു. കെ.നായർ, ഡോ. ബിജു വിൻസന്റ്, ഡോ. എം.ഷിലുജാസ്, ഡോ. സി.വി.വിനോദ്, ഡോ. ഡോറ ഡോമിനിക് എന്നിവർ മോഡറേറ്റർമാരായി. സമാപന സമ്മേളനം ഇന്ത്യ റിസർവ് ബറ്റാലിയൻ കമാൻഡന്റ് പി.വാഹിദ് ഉദ്ഘാടനം ചെയ്തു. ഡോ. കെ. ആനി ഡേവിസ്, ഡോ. എം.വി. മഞ്ജിമ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL