SignIn
Kerala Kaumudi Online
Monday, 06 July 2026 1.46 AM IST

സിലബസിലൂടെ ആരോഗ്യ അവബോധമുണ്ടാക്കണം

r

ആരോഗ്യവിദ്യാഭ്യാസം സിലബസിൽ ഉൾപ്പെടുത്തി കുട്ടികളിൽ അവബോധം സൃഷ്ടിക്കണമെന്ന് ഐ.എം.എ കേരളയുടെ പ്രസിഡന്റ് ഇലക്ട് ഡോ.പി.ഗോപികുമാർ. കേരളകൗമുദി തൃശൂർ,കൊച്ചി യൂണിറ്റുകൾ സംയുക്തമായി സംഘടിപ്പിച്ച 'ഹെൽത്ത് കോൺക്ലേവ് ഫഡക്കോപ്പി'ൽ സംസാരിക്കുകയായിരുന്നു. ആരോഗ്യവിദ്യാഭ്യാസം കുട്ടികളിലെത്തുമ്പോൾ അത് മാതാപിതാക്കളിലേക്കുമെത്തും. സ്ത്രീകളെയും അമ്മമാരെയും സമൂഹത്തെയും ബോധവത്കരിച്ചാണ് മാസ് വാക്സിനേഷനുകളിലൂടെ കേരളം സാംക്രമിക രോഗങ്ങളെ ചെറുത്തത്. ഈവിധമാണ് നമ്മുടെ ആയുർദൈർഘ്യം 80 വയസിന് മുകളിലെത്തിയത്. കേരളത്തിലെ മെഡിക്കൽ കോളേജുകൾ ഇപ്പോൾ ട്രീറ്റിംഗ് ഹോസ്പിറ്റലാണെന്നും ഇത് ടീച്ചിംഗ് ഹോസ്പിറ്റലുകളാകേണ്ടതുണ്ടെന്നും ഗോപികുമാർ വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL