SignIn
Kerala Kaumudi Online
Monday, 06 July 2026 1.46 AM IST

ക്യാൻസറിനെ പിടിച്ചുകെട്ടാൻ ജീവിതശൈലി മാറ്റണം

g

സംസ്ഥാനത്ത് ക്യാൻസർ ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടാകുന്നതായി എറണാകുളം മെഡിക്കൽ സെന്റർ ഓങ്കോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.സി.എൻ.മോഹനൻ നായർ. കേരളകൗമുദി തൃശൂർ,കൊച്ചി യൂണിറ്റുകൾ സംയുക്തമായി സംഘടിപ്പിച്ച 'ഹെൽത്ത് കോൺക്ലേവ് ഫഡക്കോപ്പി'ൽ സംസാരിക്കുകയായിരുന്നു.

2015ൽ സംസ്ഥാനത്ത് 40,000 പേർക്കാണ് ക്യാൻസർ റിപ്പോർട്ട് ചെയ്തതെങ്കിൽ കഴിഞ്ഞവർഷം അത് 85,000 ആയി ഉയർന്നു. നിലവിൽ കേരളത്തിൽ ഒരു ലക്ഷത്തിൽ 120പേർക്ക് ക്യാൻസർ സ്ഥിരീകരിക്കുന്നുണ്ട്. ഇത് 2050ഓടെ 250 മുതൽ 300 വരെയായേക്കാം.ജീവിതശൈലിയിലെ മാറ്റങ്ങളാണ് പ്രധാന കാരണം.കൂടാതെ വ്യായാമക്കുറവും മോശം ഭക്ഷണരീതിയും കാരണം അഞ്ചിൽ ഒരു കുട്ടിക്ക് എന്ന തോതിൽ അമിതവണ്ണമുള്ളതായും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്‌കൂളുകളിൽ ഹെൽത്ത് ആൻഡ് വെൽനസ് ക്ലബ്ബുകൾ ആരംഭിക്കുക, ആഴ്ചയിലൊരിക്കൽ പരമ്പരാഗത ഭക്ഷണത്തിനായി മാറ്റിവയ്ക്കുക,പാഠ്യപദ്ധതിയിലൂടെ ജീവിതശൈലിയെക്കുറിച്ച് അവബോധം വളർത്തുക എന്നിവയിലൂടെ ജീവിതശൈലീ രോഗങ്ങളെ ചെറുക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL