SignIn
Kerala Kaumudi Online
Sunday, 05 July 2026 6.21 AM IST

കേരളകൗമുദി കോൺക്ലേവിൽ ആരോഗ്യവിദഗ്ദ്ധർ രോഗങ്ങളെ തടയാൻ വ്യായാമം തന്നെ മികച്ച പ്രതിവിധി

d

അർബുദം, പ്രമേഹം, രക്തസമ്മർദ്ദം, കരൾ രോഗം, പക്ഷാഘാതം എന്നിവയെല്ലാം ഒരു പരിധിവരെ ജീവിതശൈലിയുമായി ബന്ധപ്പെട്ടതാണെന്നും വ്യായാമം ശീലമാക്കുന്നതിലൂടെ ഇവയെ നിയന്ത്രിച്ചുനിറുത്താനാകുമെന്നും കേരളകൗമുദി 'ഫഡക്കോപ്പ്' ഹെൽത്ത് കോൺക്ലേവിൽ പങ്കെടുത്ത ആരോഗ്യവിദഗ്ദ്ധർ പറഞ്ഞു. വ്യായാമവും നല്ല ഭക്ഷണ രീതിയും ചെറുപ്പം മുതലേ ശീലമാക്കണമെന്നും

അഭിപ്രായപ്പെട്ടു. ഐ.എം.എ കേരളയുടെ പ്രസിഡന്റ് ഇലക്ട് ഡോ.ഗോപികുമാർ, കേരള സ്റ്റേറ്റ് ഐ.എം.എ റിസർച്ച് സെൽ കൺവീനർ ഡോ.രാജീവ് ജയദേവൻ, അമല ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിലെ പ്രൊഫസർ ഡോ.കെ.സോജൻ ജോർജ്, തൃശൂർ എറൈസ് ഡയബറ്റിസ് ആൻഡ് ഫാമിലി കെയർ മാനേജിംഗ് ഡയറക്ടർ ഡോ.കെ.എസ്.പ്രേംലാൽ, തൃശൂർ ആത്രേയ ആശുപത്രി മാനേജിംഗ് ഡയറക്ടറും ന്യൂറോ ശസ്ത്രക്രിയാ വിഭാഗം മേധാവിയുമായ ഡോ.രാംകുമാർ മേനോൻ, എറണാകുളം മെഡിക്കൽ സെന്റർ ഓങ്കോളജി വിഭാഗം സീനിയർ കൺസൾടന്റ് ഡോ.സി.എൻ.മോഹനൻ നായർ എന്നിവർ പാനൽ ചർച്ചയിൽ പങ്കെടുത്തു. കൗമുദി ടിവിയുടെയും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെയും ഡെപ്യൂട്ടി എഡിറ്റർ ലിയോ രാധാകൃഷ്ണൻ മോഡറേറ്ററായി. ചർച്ചയിലെ നിർദ്ദേശങ്ങൾ ക്രോഡീകരിച്ച് സർക്കാരിന് സമർപ്പിക്കും.

ഡോ.രാംകുമാർ മേനോൻ

ഓഫീസ് ജോലികളും മറ്റുമായി ദീർഘനേരം ഇരിക്കുന്നവരാണ് നമ്മൾ. അത് നടുവേദനയും കഴുത്തുവേദനയുമടക്കമുള്ള പ്രശ്നങ്ങളുണ്ടാക്കും. ഏതു സാഹചര്യമായാലും ഓരോ 40 മിനിറ്റിലും ഒന്ന് എഴുന്നേറ്റുനിൽക്കാൻ മറക്കരുത്. വീട്ടിലോ ഓഫീസ് പരിസരത്തോ അര കിലോമീറ്ററെങ്കിലും ദിവസവും നടന്നിരിക്കണം. ശാരീരിക സൗഖ്യത്തിനൊപ്പം മാനസിക സൗഖ്യവും ആരോഗ്യത്തിൽ പ്രധാനമാണ്. വീട്ടിൽ നിന്ന് തുടങ്ങി സമൂഹത്തിലേക്ക് പകരുന്ന തുടർപ്രക്രിയയാണ് നമ്മുടെ മാനസികാരോഗ്യം. കുട്ടികൾ ചോദിക്കുന്നതെല്ലാം സാധിച്ചുകൊടുക്കുമ്പോൾ അവർക്ക് പിന്നീട് പ്രതികൂല സാഹചര്യങ്ങൾ നേരിടാൻ കഴിയാത്ത സ്ഥിതി വരും. ഇക്കാര്യം രക്ഷിതാക്കൾ ശ്രദ്ധിക്കണം.

ഡോ. കെ. സോജൻ ജോർജ്

പഠനാവശ്യത്തിനടക്കം മൊബൈലും ലാപ്ടോപ്പും ഉപയോഗിക്കുന്ന സ്ഥിതി വന്നതോടെ കുട്ടികളിൽ വ്യായാമശിലം തീരെയില്ലാത്ത സ്ഥിതിയിലാണ്. കലോറി കൂടിയ ഭക്ഷണ ശീലമാണ് അവർക്കുള്ളത്. വ്യായാമക്കുറവ് അമിതവണ്ണത്തിനും പലവിധ അസുഖങ്ങൾക്കും കാരണമാകുന്നു. അതിനാൽ സ്പോർട്സിന്റേയും വ്യായാമത്തിന്റേയും പ്രധാന്യം കുറച്ചുകൂടി ഗൗരവമായി കണ്ട് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം. അതുപോലെ നമ്മൾ മിക്കപ്പോളും ലിവർ ഫംഗ്ഷൻ ടെസ്റ്റ് മാത്രമാണ് നടത്തുന്നത്. മദ്യപാനം പോലെ റിസ്ക് ഉള്ള വിഭാഗക്കാർ ഫാറ്റി ലിവർ പോലുള്ള പ്രശ്നം കണ്ടാൽ കൂടുതൽ വിദഗ്ദ്ധ പരിശോധനകൾക്ക് മടിക്കരുത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL