
2028ഓടെ നിർമ്മാണം പൂർത്തിയാകും
തൃശൂർ: റെയിൽവേ സ്റ്റേഷൻ നവീകരണ പ്രവർത്തനങ്ങളുടെ പുരോഗതി കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. തൃശൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ റെയിൽവേ,ജില്ലാ ഭരണകൂടം,കോർപ്പറേഷൻ ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
വിവിധ ഘട്ടങ്ങളായി നടക്കുന്ന വികസനം, നിലവിലുള്ള ഓഫീസുകളുടെയും സ്റ്റേഷൻ സൗകര്യങ്ങളുടെയും പുനഃക്രമീകരണം,യാത്രാ സൗകര്യങ്ങൾ,ഗതാഗത ക്രമീകരണങ്ങൾ ചർച്ചയായി.ഗതാഗത മാർഗങ്ങളുടെ ഏകോപനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങളും ചർച്ചയായി.ആധുനിക സൗകര്യങ്ങളും മികച്ച സുരക്ഷയും ഉറപ്പാക്കുന്ന രീതിയിലാണ് നവീകരണം. എറണാകുളം കൺസ്ട്രക്ഷൻ ഓർഗനൈസേഷൻ നൽകിയ വിവരപ്രകാരം തൃശൂർ റെയിൽവേ സ്റ്റേഷൻ വികസനം 2028ഓടെ പൂർത്തിയാക്കാനാണ് ലക്ഷ്യം.യോഗത്തിന് ശേഷം സുരേഷ് ഗോപി തൃശൂർ റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചു. കോർപ്പറേഷൻ മേയർ ഡോ.നിജി ജസ്റ്റിൻ,രാജൻ ജെ.പല്ലൻ എം.എൽ.എ,വാർഡ് കൗൺസിലർ വിൻഷി അരുൺ കുമാർ,തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർ ദിവ്യകാന്ത് ചന്ദ്രകാർ,ചീഫ് എൻജിനീയർ (കൺസ്ട്രക്‌ഷൻ) വിജയ് പാണ്ഡെ,സിറ്റി പൊലീസ് കമ്മീഷണർ നകുൽ രാജേന്ദ്ര ദേശ്മുഖ്, അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് സന്ദീപ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |