SignIn
Kerala Kaumudi Online
Wednesday, 15 July 2026 4.12 AM IST

​വർക്ക്‌ഷോപ്പ് ഷട്ടറിൽ വിരിഞ്ഞ ഫുട്ബാൾ വിസ്മയം

shutter

​തൃപ്രയാർ: അച്ഛൻ ജോലി ചെയ്യുന്ന വർക്ക്‌ഷോപ്പിലെ ഒഴിഞ്ഞുകിടന്ന ആ പഴയ ഇരുമ്പ് ഷട്ടർ കണ്ടപ്പോൾ പ്ലസ് ടു കഴിഞ്ഞു നിൽക്കുന്ന ആ 17-കാരന്റെ മനസ്സിൽ ഒരു മോഹം തോന്നി, അവിടെയൊന്ന് വരച്ചു നോക്കിയാലോ? ആ ചിന്ത ഇന്ന് തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിന് സമീപമുള്ള 'റോഡ് ലിങ്ക്' വർക്ക്‌ഷോപ്പിനെ ഫുട്ബാൾ പ്രേമികളുടെ പ്രധാന ആകർഷണ കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്. ​വർക്ക്‌ഷോപ്പിലെ പാച്ച് വർക്ക് തൊഴിലാളിയായ സാലിയുടെ മകനും ഡിഗ്രി പ്രവേശനത്തിന് കാത്തിരിക്കുന്ന വിദ്യാർത്ഥിയുമായ മുഹമ്മദ് അസ്‌ലമാണ് ഈ ചിത്രരചനയ്ക്ക് പിന്നിൽ. ചിത്രംവര ഔപചാരികമായി പഠിച്ചിട്ടില്ലാത്ത അസ്‌ലമിന്റെ വിരൽത്തുമ്പിൽ നിന്നും ഷട്ടറിലേക്ക് പകർന്നത് ലോക ഫുട്ബാളിലെ ഇതിഹാസ താരങ്ങളുടെ ജീവസ്സുറ്റ ചിത്രങ്ങളാണ്. വർക്ക്‌ഷോപ്പിന് മുന്നിലൂടെ പോകുന്നവരും നാട്ടുകാരും ഫുട്ബാൾ ആരാധകരുമാണ് ഇപ്പോൾ ഈ ചിത്രങ്ങൾ കാണാനും അസ്‌ലമിനെ അഭിനന്ദിക്കാനുമായി ഇവിടെ കൂടുന്നത്. ഒരു ചെറിയ ആഗ്രഹം കൊണ്ട് തുടങ്ങിയ ഈ ഷട്ടർ പെയിന്റിംഗ് തൃപ്രയാറിലെ ഫുട്ബാൾ പ്രേമികൾക്ക് ഇപ്പോൾ ഒരു ദൃശ്യവിരുന്നായി മാറിയിരിക്കുകയാണ്.

തുണയായി വർക്ക്‌ഷോപ്പ് ഉടമ;

ക്യാൻവാസായി ഷട്ടർ ​

അസ്‌ലമിന്റെ ഉള്ളിലെ പ്രതിഭ തിരിച്ചറിഞ്ഞ വർക്ക്‌ഷോപ്പ് ഉടമ പി.എം.നജീബ് ചിത്രരചനയ്ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും പൂർണ പിന്തുണയും നൽകി. ലക്ഷങ്ങൾ വിലവരുന്ന കാറുകൾക്ക് അടിക്കാൻ ഉപയോഗിക്കുന്ന പ്രീമിയം ക്വാളിറ്റി പെയിന്റുകളാണ് ചിത്രങ്ങൾ മനോഹരമാക്കാൻ നജീബ് സൗജന്യമായി നൽകിയത്. ​മെസ്സി,നെയ്മർ, ക്രിസ്റ്റ്യാനോ റൊണാൾഡോ,എംബാപ്പെ,ഹാളണ്ട്,മോഡ്രിച്ച്,ഒസീഞ്ഞോ എന്നിവർക്കൊപ്പം യുവതാരം ലാമിൻ യമാലിന്റെ വരെ ചിത്രങ്ങൾ അസ്‌ലം ഈ ഷട്ടറിൽ വരച്ചുചേർത്തു.

'നേരത്തെ പുറത്തായെങ്കിലും എന്റെ നെഞ്ചിലെ എപ്പോഴത്തെയും പ്രിയപ്പെട്ട ടീം പോർച്ചുഗലാണ്. ഫുട്ബാൾ ലോകത്തെ എന്റെ രാജാവ് റൊണാൾഡോയും,"— മുഹമ്മദ് അസ്‌ലം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL