
തൃപ്രയാർ: വലപ്പാട് കുരുശുപള്ളിയിൽ നിന്നും കിഴക്കേ ടിപ്പുസുൽത്താൻ റോഡിനെ ബന്ധിപ്പിക്കുന്ന പുതിയ എൻ.എച്ച് 66 അണ്ടർ പാസ്സേജ് ക്രോസ്സിംഗ് ഭാഗം മരണക്കെണിയാകുന്നു. ആവശ്യമായ ദിശാസൂചികകളോ, സ്പീഡ് ബ്രേക്കറുകളോ, ഹംപുകളോ സ്ഥാപിക്കാത്തതാണ് അടിക്കടിയുള്ള അപകടങ്ങൾക്ക് കാരണം. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഗുരുതര അപകടങ്ങളിൽ പരിക്കേറ്റ പലരുടെയും നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ദേശീയപാതയുടെ നിർമ്മാണം പൂർത്തിയായിട്ടും ഈ ഭാഗത്ത് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളൊരുക്കാൻ അധികൃതർ തയ്യാറായിട്ടില്ല. ഈ വലിയ അനാസ്ഥയ്ക്കെതിരെ നാട്ടുകാരുടെ ഭാഗത്തുനിന്നും കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. "ദേശീയപാതാ അധികൃതരോടും സംസ്ഥാന പി.ഡബ്ല്യു.ഡി അധികൃതരോടും നിരവധി തവണ നാട്ടുകാർ നേരിട്ടും നിവേദനങ്ങൾ വഴിയും ഈ വിഷയം ബോധ്യപ്പെടുത്തിയതാണ്. എന്നാൽ അധികാരികളുടെ ഭാഗത്തുനിന്ന് ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല." — ജനകീയ സമര സമിതി അധികൃതർ അടിയന്തരമായി ഇടപെട്ടു. ഈ ഭാഗത്ത് സുരക്ഷാ ബോർഡുകളും സ്പീഡ് ബ്രേക്കറുകളും സ്ഥാപിക്കാൻ തയ്യാറാകാത്ത പക്ഷം ശക്തമായ ജനകീയ സമരത്തിലേക്ക് നീങ്ങാനാണ് പ്രദേശവാസികളുടെ തീരുമാനം. സമിതി പ്രസിഡന്റ് പി.കെ.മോഹനൻ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |