
തൃശൂർ: ഗതാഗത മന്ത്രിയായി ചുമതലയേറ്റ പൂർവ വിദ്യാർത്ഥി സി.പി.ജോണിന് സെന്റ്‌തോമസ് കോളേജിൽ സ്വീകരണം. 1974-77 ബാച്ചിലെ ഫിസിക്‌സ് വിഭാഗം ബിരുദ വിദ്യാർത്ഥിയായിരുന്ന അദ്ദേഹത്തിന് പൂർവ വിദ്യാർത്ഥി സംഘടനയായ 'സ്റ്റാർസ്',ഫിസിക്‌സ് ഡിപ്പാർട്ട്‌മെന്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സ്വീകരണമൊരുക്കിയത്. കോളേജ് വിദ്യാർത്ഥികൾ തയ്യാറാക്കിയ 'സേഫ് റോഡ്; ഹാപ്പി റോഡ്'എന്ന പഠനറിപ്പോർട്ട് സർക്കാരിന് മാതൃകയാണെന്ന് മന്ത്രി പറഞ്ഞു.മെൽബൺ രൂപതാ ബിഷപ്പും കോളേജ് മുൻ മാനേജരുമായ മാർ ആൻഡ്രൂസ് താഴത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു. എക്‌സിക്യൂട്ടിവ് മാനേജർ ഫാ.ബിജു പാണേങ്ങാടൻ അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ ഡോ.മാർട്ടിൻ കൊളമ്പ്രത്ത് സ്വാഗതവും കൺവീനർ ഡോ.ഡെയ്‌സൻ പാണേങ്ങാടൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |