SignIn
Kerala Kaumudi Online
Wednesday, 22 July 2026 4.24 AM IST

തുക കൈമാറി

soloace

തൃശൂർ: കാലത്തെ അതിജീവിക്കുന്ന പുസ്തകങ്ങളേക്കാൾ പുഞ്ചിരികളാണ് ഉണ്ടാകേണ്ടതെന്ന് എഴുത്തുകാരൻ ബാബു അബ്രഹാം. തന്റെ നോവലായ 'കമ്പളികണ്ടത്തെ കൽഭരണികൾ' എന്ന പുസ്തകത്തിന്റെ 50-ാം പതിപ്പ് വരെയുള്ള റോയൽറ്റി തുക ദീർഘകാല രോഗബാധിതരായ കുട്ടികൾക്കായി പ്രവർത്തിക്കുന്ന 'സൊലസ്' സംഘടനയ്ക്ക് കൈമാറി സംസാരിക്കുകയായിരുന്നു. സൊലസ് തൃശൂർ ഓഫീസിൽ നടന്ന ചടങ്ങിൽ റോയൽറ്റി തുക സൊലസ് ട്രഷറർ പി.വി.സുരേന്ദ്രനാഥിന് അദ്ദേഹം കൈമാറി.

സൊലസ് പ്രസിഡന്റ് ഡോ.ദിവാകരൻ, വൈസ് പ്രസിഡന്റ് ഇ.എം.ദിവാകരൻ, ഉപദേശക സമിതി അംഗം കൃഷ്ണൻ നായർ, എഴുത്തുകാരായ അശോകൻ ചരുവിൽ, കെ.വി.അഷ്ടമൂർത്തി, സൊലസ് തൃശൂർ കൺവീനർ ഷീജ ബഷീർ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL