
തൃശൂർ: ആൾ കേരള കാറ്ററേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ ജനറൽ ബോഡി യോഗം ഇന്ന് നടക്കും. രാവിലെ 10ന് തൃശൂർ ചെമ്പുക്കാവിലെ എഴുത്തച്ഛൻ മെമ്മോറിയൽ ഹാളിൽ നടക്കുന്ന യോഗം മേയർ ഡോ.നിജി ജസ്റ്റിൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പി.എം.ഷമീർ അദ്ധ്യക്ഷനാകും. സംസ്ഥാന പ്രസിഡന്റ് ഏലിയാസ് സക്കറിയ, ജനറൽ സെക്രട്ടറി റോബിൻ കെ.പോൾ, ട്രഷറർ എം.ജെ.താഹ,ജില്ലാ ജനറൽ സെക്രട്ടറി സുനിൽ മഹാദേവ, ജില്ലാ ട്രഷറർ അബ്ദുൽ അസീസ് തുടങ്ങിയവർ പങ്കെടുക്കും. കാറ്ററിംഗ് മേഖലയിലെ നിലവിലെ സാഹചര്യങ്ങൾ, ഭാവി പ്രവർത്തനങ്ങൾ, അംഗക്ഷേമ പദ്ധതികൾ എന്നിവ യോഗത്തിൽ ചർച്ച ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |