
തൃശൂർ: സംസ്ഥാനത്തെ ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിലെ മികച്ച അദ്ധ്യാപകർക്കുള്ള 2026ലെ പ്രൊഫ. എം. മുരളീധരൻ സ്മാരക അവാർഡിന് തൃശൂർ സെന്റ് മേരീസ് കോളേജ് അദ്ധ്യാപികയും സാമൂഹിക പ്രവർത്തകയുമായ ഡോ. ധന്യ ശങ്കർ അർഹയായി. അവാർഡ് ഓഗസ്റ്റ് ഒന്നിന് വൈകിട്ട് 4.30ന് തൃശൂർ സാഹിത്യ അക്കാദമി എം.ടി. ഹാളിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. കേരള കലാമണ്ഡലം വി.സി. ഡോ. ബി. അനന്തകൃഷ്ണൻ, ഡോ. എ. പ്രേമ, ഡോ. സി.എൽ. ജോഷി എന്നിവരടങ്ങുന്ന സമിതിയാണ് അവാർഡ് നിർണയിച്ചത്.അനുസ്മരണ സമ്മേളനം ബൃന്ദ കാരാട്ട് ഉദ്ഘാടനം ചെയ്യും. മുൻമന്ത്രി എം.ബി. രാജേഷ്, രാജൻ ജെ. പല്ലൻ എം.എൽ.എ എന്നിവർ സംസാരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |