
തൃശൂർ: വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ അവകാശങ്ങളും യുവജനങ്ങളുടെ തൊഴിലില്ലായ്മയും ഉയർത്തിപ്പിടിച്ച് ഡൽഹിയിൽ സമാധാനപരമായി സംഘടിപ്പിച്ച പാർലമെന്റ് മാർച്ചിനെ കേന്ദ്രസർക്കാർ ക്രൂരമായി അടിച്ചമർത്തിയെന്ന് ആരോപിച്ച് ആൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസ് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. പ്രതിപക്ഷ നേതാവിനെ ഉൾപ്പെടെ പൊതുനിരത്തിൽ വലിച്ചിഴച്ച് അറസ്റ്റ് ചെയ്ത ഭരണകൂട നടപടി ഇന്ത്യൻ ജനാധിപത്യത്തിന് അപമാനകരമാണ്. പ്രതിഷേധിക്കാനുള്ള ഭരണഘടനാപരമായ അവകാശങ്ങളെ അടിച്ചമർത്തുന്ന ഏകാധിപത്യ പ്രവണതകൾക്കെതിരെ പൊതുസമൂഹം ഒന്നിക്കണം.
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, കെ.സി. വേണുഗോപാൽ, പ്രിയങ്ക ഗാന്ധി എന്നിവരുൾപ്പെടെയുള്ള നേതാക്കൾക്ക് എ.ഐ.പി.സി ജില്ലാ കമ്മിറ്റി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |