
ഗുരുവായൂർ: മൊഴി പബ്ലിക്കേഷന്റെ ഈ വർഷത്തെ കതിർ പുരസ്‌കാരം തുളസീദാസ് കോട്ടപ്പടിയുടെ 'നീലക്കണ്ണുകളുള്ള പാവക്കുട്ടി എന്ന ചെറുകഥാ സമാഹാരത്തിന് നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. മൊഴി പബ്ലിക്കേഷൻ എഴുത്തുകാരുടെ നല്ല സൃഷ്ടികൾ കണ്ടെത്തി നൽകി വരുന്നതാണ് കതിർപുരസ്‌കാരം. ഡോ: ശ്രീകുമാർ തുഞ്ചൻപ്പറമ്പ് ചെയർമാനായുള്ള അവാർഡ് നിർണ്ണയ കമ്മിറ്റിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. പ്രശംസ പത്രവും ശിൽപ്പവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്‌കാരം. ആഗസ്റ്റ് മാസം അവസാന ആഴ്ചയിൽ ഗുരുവായൂരിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം കൈമാറും. വാർത്താസമ്മേളനത്തിൽ ഗുരുവായൂർ കൃഷ്ണൻകുട്ടി, ബാബു കാരാട്, അബ്ദുൾ ഖാദർ കൈനിക്കര, ജബ്ബാർ മതിലകം എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |