
ചാവക്കാട്: നല്ല ജീവന പ്രസ്ഥാനമായ ജീവ ഗുരുവായൂർ 'പുഴകളെ സംരക്ഷിക്കുക' എന്ന ആശയം മുന്നോട്ട് വച്ച് എല്ലാ വർഷവും ജൂലായ് അവസാന ഞായറാഴ്ച്ച നടത്തി വരാറുള്ള ചാവക്കാട് പൊന്നാനി വരെയുള്ള ജലയാത്ര 26ന് രാവിലെ 8ന് ചാവക്കാട് വഞ്ചിക്കടവിൽ നിന്ന് ഗുരുവായൂർ എം.എൽ.എ എൻ.കെ.അക്ബർ ഫ്ലാഗ് ഓഫ് ചെയ്യും.ചാവക്കാട് നഗരസഭ ചെയർമാൻ എ.എച്ച്.അക്ബർ,നഗരസഭ പ്രതിപക്ഷ നേതാവ് സി.എ.ഗോപപ്രതാപൻ,തിരൂർ ഗാന്ധിയൻ പ്രകൃതി ഗ്രാമം ഡയറക്ടറും നാച്ചുറൽ ഹൈജിനിസ്റ്റുമായ ഡോ.പി.എ.രാധാകൃഷ്ണൻ എന്നിവർ അതിഥികളാകും.മാലിന്യങ്ങളെ നീക്കം ചെയ്ത് വൈകീട്ടോടെ യാത്ര ചാവക്കാട് തിരിച്ചെത്തുമെന്ന് പ്രസിഡന്റ് പ്രിയ രാജേന്ദ്രൻ,സെക്രട്ടറി കെ.കെ.പ്രതാപൻ,കോർഡിനേറ്റർ അഡ്വ.രവിചങ്കത്ത് എന്നിവർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |