
അവിണിശേരി: ഓണാഘോഷത്തോടനുബന്ധിച്ച് ഖാദി തുണിത്തരങ്ങൾക്ക് സർക്കാർ അനുവദിച്ച 30 ശതമാനം പ്രത്യേക റിബേറ്റ് പദ്ധതിയുടെയും ഓണം മെഗാ സമ്മാന പദ്ധതിയുടെയും ഉദ്ഘാടനം അവണിശേരി ഖാദി ഭവനിൽ നാട്ടിക എം.എൽ.എ ഗീതാ ഗോപി നിർവഹിച്ചു. കേരള ഖാദി ഗ്രാമ വ്യവസായ അസോസിയേഷൻ അഡ്മിനിസ്ട്രേറ്റർ ആർ.എസ്.ദിലീപ് കുമാർ, അവണിശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എൻ.സുനിൽകുമാർ, അസോസിയേഷൻ ചീഫ് അക്കൗണ്ടന്റ് നിമേഷ് എം.എം.എന്നിവർ പങ്കെടുത്തു. ഓണം ഖാദി മേളയുടെ ഭാഗമായി ഖാദി തുണിത്തരങ്ങൾക്ക് 30 ശതമാനം സർക്കാർ റിബേറ്റ് ലഭിക്കുന്നതിനോടൊപ്പം, ഓരോ ആയിരം രൂപയുടെ പർച്ചേഴ്‌സിന് ഒരു സമ്മാന കൂപ്പൺ നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |