SignIn
Kerala Kaumudi Online
Friday, 24 July 2026 2.06 AM IST

മാരത്തൺ മത്സരം

s

തൃശൂർ: കേരള സ്റ്റേറ്റ് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയും ആരോഗ്യ കുടുംബക്ഷേമ വകുപ്പും ചേർന്ന് കോളേജ് വിദ്യാർത്ഥികൾക്കായി ജില്ലാതല മാരത്തൺ മത്സരം സംഘടിപ്പിക്കുന്നു. അന്താരാഷ്ട്ര യുവജന ദിനത്തോടനുബന്ധിച്ചാണ് മത്സരം. 17നും 24നും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. ആൺ,പെൺ വിഭാഗങ്ങളിലായി നടത്തുന്ന മത്സരത്തിലെ ആദ്യ മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 5000, 4000, 3000 രൂപ ക്യാഷ് അവാർഡും സംസ്ഥാനതല മത്സരത്തിലേക്ക് യോഗ്യതയും ലഭിക്കും.

താത്പര്യമുള്ളവർ 29ന് വൈകിട്ട് 5ന് മുൻപായി രജിസ്റ്റർ ചെയ്യണം. ഫോൺ: 9995214040, 9496527397. പങ്കെടുക്കുന്നവർ ആഗസ്റ്റ് 1ന് രാവിലെ 6.45ന് തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ റിപ്പോർട്ട് ചെയ്യണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL