
ഗുരുവായൂർ: ചിങ്ങം 1ന് ഗുരുവായൂരിൽ നടക്കുന്ന ചിങ്ങ മഹോത്സവത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. തെക്കെനട നിർമ്മാല്യത്തിൽ ആരംഭിച്ച സ്വാഗതസംഘം ഓഫീസ് സ്വാമി സന്മയാനന്ദ സരസ്വതി ദീപപ്രോജ്വലനം നടത്തി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ ജി.കെ പ്രകാശൻ അദ്ധ്യക്ഷനായി. കൺവീനർ അഡ്വ.രവിചങ്കത്ത്, അനിൽ കല്ലാറ്റ്, ബാലൻ വാറണാട്ട്, കെ.ടി ശിവരാമൻ നായർ, ശശികുമാർ കൊടമന എന്നിവർ സംസാരിച്ചു. ഗുരുവായൂരപ്പന് മുന്നിൽ 501ഐശ്വര്യ വിളക്ക് സമർപ്പണം, 251 വാദ്യ കലാകാരന്മാരുടെ മഞ്ജുളാൽത്തറ മേളം, ശ്രീ ഗുരുവായുരപ്പൻ മേള പുരസ്ക്കാര സമർപ്പണം, ഭക്തജന ഘോഷയാത്ര, സമുദായ സമന്വയ ജ്യോതി എന്നിവയോടെയാണ് ആഘോഷിയ്ക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |