
തൃശൂർ: മുൻ മുഖ്യമന്ത്രി പട്ടം താണുപിള്ളയുടെ 56-ാം ചരമവാർഷികാനുസ്മരണം സഹൃദയവേദിയുടെ ആഭിമുഖ്യത്തിൽ 25ന് രാവിലെ 9.30ന് സാഹിത്യ അക്കാഡമി സ്മൃതിമണ്ഡപത്തിൽ നടക്കും. ഡി.സി.സി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് ഉദ്ഘാടനം ചെയ്യും. സഹൃദയവേദി പ്രസിഡന്റ് ഡോ. പി.എൻ. വിജയകുമാർ അദ്ധ്യക്ഷനാകും. കെ. രഘുനാഥൻ, വിൻസെന്റ് പുത്തൂർ, ഡേവിഡ് കണ്ണനായ്ക്കൽ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. ഡോ. വി.എം. മനോഹരൻ, ബേബി മൂക്കൻ, പ്രൊഫ. വി.എ. വർഗീസ്, ഐ.എ. റപ്പായി, എ.പി. രാമചന്ദ്രൻ, രവി പുഷ്പഗിരി, പി.എം.എം. ഷെറീഫ്, നന്ദകുമാർ ആലത്ത് തുടങ്ങിയവർ സംസാരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |