SignIn
Kerala Kaumudi Online
Monday, 27 July 2026 2.14 AM IST

സർഗസംഗമവും അനുസ്മരണവും

sahithi

തൃശൂർ: വനിതാസാഹിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സർഗസംഗമവും എസ്. ജാനകി അനുസ്മരണവും സംഘടിപ്പിച്ചു. എഴുത്തുകാരി ഡോ. ഇ. സന്ധ്യ ഉദ്ഘാടനം ചെയ്തു. കെ.പി. സെലീന അദ്ധ്യക്ഷയായി. ഓഗസ്റ്റ് എട്ടിന് കേരള സാഹിത്യ അക്കാഡമി എം.ടി. ഹാളിൽ വനിതാസാഹിതി സംസ്ഥാനതലത്തിൽ നടത്തുന്ന ലിറ്റററി ഫെസ്റ്റിവലിന്റെ വിളംബരമായാണ് പരിപാടി സംഘടിപ്പിച്ചത്. സാഹിത്യോത്സവത്തിന്റെ വിജയത്തിനായി കെ.വി. അബ്ദുൽഖാദർ ചെയർമാനും രവിത ഹരിദാസ് ജനറൽ കൺവീനറുമായി സംഘാടകസമിതി പ്രവർത്തിച്ചുവരുന്നു. രജിസ്റ്റർ ചെയ്യാൻ താത്പര്യമുള്ളവർ വനിതാസാഹിതി ജില്ലാ സെക്രട്ടറി ഡോ. കെ.ആർ. ബീനയുമായി ബന്ധപ്പെടണം. ഫോൺ: 9446315322.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL