
തൃശൂർ: രാമനിലയം വളപ്പിൽ കത്തിനശിച്ച കൂത്തമ്പലം പുതുക്കിപ്പണിത് നടത്തിപ്പിനായി കേരള സംഗീത നാടക അക്കാഡമിക്ക് കൈമാറുമെന്ന് മന്ത്രി പി.സി.വിഷ്ണുനാഥ്. അക്കാഡമി സന്ദർശനവേളയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇറ്റ്‌ഫോക് പരിപാടി മുടക്കമില്ലാതെ സംഘടിപ്പിക്കാൻ 2 കോടി രൂപ സ്‌പെഷ്യൽ ഫണ്ട് അനുവദിക്കുമെന്ന് മന്ത്രി അറിയിച്ചു. നോൺപ്ലാൻ ഫണ്ട് കുറവായതിനാൽ അക്കാഡമി ജീവനക്കാരുടെ ശമ്പളം മുടങ്ങുന്ന സാഹചര്യമുണ്ടാകില്ലെന്നും അദ്ദേഹം ഉറപ്പുനൽകി.
അക്കാഡമി പ്രസിദ്ധീകരണമായ 'കേളി' മാസികയുടെ ഓഗസ്റ്റ്, സെപ്തംബർ ലക്കങ്ങളുടെ പ്രകാശനം മന്ത്രി നിർവഹിച്ചു. സെക്രട്ടറി ഇൻ ചാർജ് എം.ബി.ശുഭ മാസിക ഏറ്റുവാങ്ങി. മന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള ആദ്യ സന്ദർശനത്തിനെത്തിയ പി.സി.വിഷ്ണുനാഥിനെ പ്രോഗ്രാം ഓഫീസർ വി.കെ.അനിൽകുമാറും ജയിൽ സൂപ്രണ്ട് പി.പ്രതിഭയും ചേർന്ന് സ്വീകരിച്ചു.
പാട്ടുകാരനായി മന്ത്രി
സംഗീത നാടക അക്കാഡമി സന്ദർശനത്തിനിടെ ഗായകനായും മന്ത്രി പി.സി. വിഷ്ണുനാഥ് മാറി. കെ.ടി.മുഹമ്മദ് തിയേറ്ററിൽ ഭരതൻ സ്മൃതിയുടെ ഭാഗമായുള്ള ഗാനമേള പരിശീലനം വീക്ഷിക്കവെയാണ് മന്ത്രി "ചമയത്തിലെ "രാജഹംസമേ..." എന്ന ഗാനത്തിലെ "ഹൃദയരേഖ പോലെ ഞാൻ..." എന്ന വരികളാണ് ആലപിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |