SignIn
Kerala Kaumudi Online
Saturday, 01 August 2026 3.54 AM IST

വിമല കോളേജ് ഡയമണ്ട് ജൂബിലി ആഘോഷം

vimala

തൃശൂർ: വിമല കോളേജ് പി.ജി. കൊമേഴ്‌സ് ആൻഡ് റിസർച്ച് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ എ.ഐ ടൂൾസ് ഫൊർ ബിസിനസ് ആൻഡ് മാർക്കറ്റിംഗ് എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ പ്രിൻസിപ്പൽ പ്രൊഫ. സി. ബീന ജോസ് ഉദ്ഘാടനം ചെയ്തു. കോളേജിന്റെ ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് സംഘടിപ്പിച്ചത്. അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഒഫ് പ്യൂർട്ടോ റിക്കോയിലെ പ്രൊഫസർ ഡോ. ജസ്റ്റിൻ പോൾ മുഖ്യപ്രഭാഷണം നടത്തി. അസി. പ്രൊഫ. വി.ജി. ജിൻസ് സ്വാഗതവും അസി. പ്രൊഫ. ഡോ. കെ. ശാലിനി നന്ദിയും പറഞ്ഞു. ചടങ്ങിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും ഗവേഷകരും പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL