SignIn
Kerala Kaumudi Online
Saturday, 01 August 2026 3.54 AM IST

ദേവമാത സി.എം.ഐ പബ്ലിക് സ്‌കൂളിൽ ടാലന്റ് ഫെസ്റ്റ്

devamatha

തൃശൂർ: ദേവമാത സി.എം.ഐ പബ്ലിക് സ്‌കൂളിൽ 'ടാലന്റ് ഫെസ്റ്റ് 2026' ചലച്ചിത്രതാരം പ്രിയംവദ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സാമൂഹിക വിഷയങ്ങളെ ആസ്പദമാക്കിയുള്ള റീൽസ് മത്സരം, ആനുകാലിക പ്രസക്തിയുള്ള സ്റ്റാൻഡ് അപ്പ് കോമഡി, ഡിജിറ്റൽ മീഡിയ കഴിവുകൾ വികസിപ്പിക്കുന്ന മത്സരങ്ങൾ തുടങ്ങി 30 ഇനങ്ങളിലാണ് ഫെസ്റ്റിവലിൽ മത്സരങ്ങൾ സംഘടിപ്പിച്ചിട്ടുള്ളത്. സി.എം.ഐ സഭ തൃശൂർ ദേവമാത വികാർ പ്രൊവിൻഷ്യൽ ഫാ. സണ്ണി പുന്നേലിപ്പറമ്പിൽ അദ്ധ്യക്ഷനായി. ജനറൽ കൺവീനർ ഭാവന ബി. കുമാർ, ഫാ. ജയിംസ് ഷെൽബി ആലപ്പാട്ട്, കോ- ഓർഡിനേറ്റർമാരായ ആറ്റ്‌ലി ടി. ജോൺ, സിന്ധു ജിതേഷ്, മേഴ്‌സി ജോർജ്, എമിൽ ഡേവിസ്, എസ്. കവിൻ രാജ്, ലെന സജു എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL