SignIn
Kerala Kaumudi Online
Saturday, 01 August 2026 3.54 AM IST

ആരോഗ്യ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി

photo

കയ്പമംഗലം: നിയോജക മണ്ഡലത്തിലെ ഏഴോളം പഞ്ചായത്തുകളിലെ രോഗികൾ ആശ്രയിക്കുന്ന പെരിഞ്ഞനം കമ്മ്യൂണിറ്റി സെന്റിന്റെ ശോചനീയവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പെരിഞ്ഞനം മണ്ഡലം കോൺഗ്രസ് കമ്മറ്റി ആരോഗ്യ വകുപ്പ് മന്ത്രി കെ.മുരളീധരന് നിവേദനം നൽകി. കിടത്തി ചികിത്സ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കാനാവശ്യമായ ഡോക്ടർമാർ അടക്കമുള്ളവരുടെ പുതിയ തസ്തികൾ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് നിവേദനം. നിലവിൽ രോഗികൾ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണെന്നും ഡി.സി.സി സെക്രട്ടറി സി.സി ബാബുരാജ്, എച്ച്.എം.സി മെമ്പറും ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റുമായ സുധാകരൻ മണപ്പാട്ട്, മണ്ഡലം പ്രസിഡന്റ് സി.പി. അനിൽ, സുവർണ്ണൻ കൊല്ലാറ എന്നിവർ മന്ത്രിയെ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL