SignIn
Kerala Kaumudi Online
Saturday, 01 August 2026 3.54 AM IST

ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജില്‍ സമരം കടുപ്പിച്ച് യു.എന്‍.എ

തൃശൂർ: ജൂബിലി മിഷൻ മെഡിക്കൽ കോളജിൽ ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് യു.എൻ.എയുടെ നേതൃത്വത്തിൽ നഴ്‌സുമാർ അത്യാഹിത വിഭാഗത്തിന്റെ ഗേറ്റ് ഉപരോധിച്ച് സമരം ശക്തമാക്കി. ജൂബിലി മിഷൻ മെഡിക്കൽ കോളജിലെ മൂന്നാംഗേറ്റാണ് നഴ്‌സുമാരുടെ നേതൃത്വത്തിൽ ഉപരോധിച്ചത്. രാപ്പകൽ സമരം വരുംദിവസങ്ങളിൽ കൂടുതൽ ശക്തമാക്കുമെന്ന് യു.എൻ.എ നേതൃത്വം അറിയിച്ചു. മാർച്ച് മുതൽ ആരംഭിച്ച സമരം 140 ദിവസങ്ങൾ പിന്നിട്ടിട്ടും ഫലംകാണാതെ വന്നതിനാലാണ് സമരം ശക്തമാക്കിയത്.

ആരോഗ്യമന്ത്രി ഇടപെട്ടിട്ടും ജൂബിലി മിഷൻ അധികൃതരിൽനിന്നും അനുകൂല നിലപാടുണ്ടായില്ലെന്ന് യു.എൻ.എ ചൂണ്ടിക്കാട്ടി. മറ്റു ജില്ലകളിൽ നിന്നും നഴ്‌സുമാർ സമരത്തിൽ പങ്കാളികളാകാനെത്തുമെന്നും യു.എൻ.എ നേതാക്കൾ പറഞ്ഞു. അത്യാഹിത സേവനങ്ങൾക്ക് തടസമില്ലാതെ മറ്റ് ഗേറ്റുകൾ വഴി ആംബുലൻസുകൾ കടത്തിവിടുകയാണ് ഇപ്പോൾ ചെയ്യുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL