SignIn
Kerala Kaumudi Online
Saturday, 01 August 2026 3.53 AM IST

ഗുണമേന്മയുള്ള സേവനം ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധം: മന്ത്രി കെ. മുരളീധരൻ

തൃശൂർ: നാടിന്റെ വികസനത്തിന് ഏറ്റവും അത്യാവശ്യമായ ഗുണമേന്മയുള്ള വിദ്യാഭ്യാസവും മെച്ചപ്പെട്ട ആരോഗ്യപരിപാലനവും രാജ്യത്തെ ഓരോ പൗരനും ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ പറഞ്ഞു. കേരള ആരോഗ്യശാസ്ത്ര സർവകലാശാലയിൽ സംഘടിപ്പിച്ച ചടങ്ങിൽ നാല് സുപ്രധാന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉന്നത പഠനത്തിനും മികച്ച തൊഴിലവസരങ്ങൾക്കുമായി പ്രൊഫഷണലുകളും വിദ്യാർത്ഥികളും വിദേശത്തേക്കും മറ്റും പോകുന്ന പ്രവണത കുറയ്ക്കാൻ ഇത്തരം ആധുനിക പദ്ധതികൾ സഹായകരമാകുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളുടെയും മെഡിക്കൽ കോളേജുകളുടെയും അടിസ്ഥാനസൗകര്യ വികസനത്തിനായി സ്വകാര്യ മേഖലയുടെ സി.എസ്.ആർ. ഫണ്ടുകൾ ഫലപ്രദമായി വിനിയോഗിക്കുന്നുണ്ടെന്നും മെഡിക്കൽ കോളേജ് ആശുപത്രികളിലെത്തുന്ന ഓരോ രോഗിക്കും ഉയർന്ന നിലവാരത്തിലുള്ള ചികിത്സയും കിടക്കയും ലഭ്യമാക്കുന്നത് അവരുടെ അവകാശമാണെന്നും അത് ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ചരിത്രനേട്ടമായി പുതിയ പദ്ധതികൾ

  • എം.എസ്.സി മെഡിക്കൽ ബയോഇൻഫർമാറ്റിക്‌സ്: സർവകലാശാലയുടെ ആദ്യ ഓൺക്യാമ്പസ് അക്കാദമിക് കോഴ്‌സ്.
  • യൂട്യൂബ് ചാനൽ: പൊതുജനാരോഗ്യ ബോധവത്കരണം കൂടുതൽ ആളുകളിലെത്തിക്കുക ലക്ഷ്യം.
  • ഇ-ലേണിംഗ് സ്റ്റുഡിയോ: വിദ്യാർഥികൾക്കായി വിദഗ്ധരുടെ മാസ്റ്റർ ക്ലാസുകൾ ഒരുക്കാൻ.
  • ഔഷധ സസ്യോദ്യാനം: ദേശീയ ഔഷധസസ്യ ബോർഡിന്റെയും കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെയും സഹകരണത്തോടെ സ്ഥാപിച്ചത്.


തൃശൂർ മെഡിക്കൽ കോളേജ് ഘടക കോളേജാക്കണം

ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ. മോഹനൻ കുന്നുമ്മൽ, തൃശൂർ ഗവ. മെഡിക്കൽ കോളേജിനെ സർവകലാശാലയുടെ ഘടക കോളേജാക്കി മാറ്റാനുള്ള നടപടി വേഗത്തിലാക്കണമെന്ന് സർക്കാരിനോട് അഭ്യർഥിച്ചു. ഈ നിർദേശം സംസ്ഥാന ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും തുടർനടപടികൾക്ക് സർക്കാരിന്റെ പൂർണ പിന്തുണ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

കേരള വനഗവേഷണ സ്ഥാപനത്തിലെ സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. പി. സുജനപാൽ വിശിഷ്ടാതിഥിയായി പങ്കെടുത്തു. പ്രോ വൈസ് ചാൻസലർ പ്രൊഫ. ഡോ. സി.പി. വിജയൻ, രജിസ്ട്രാർ പ്രൊഫ. ഡോ. എസ്. ഗോപകുമാർ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL