SignIn
Kerala Kaumudi Online
Sunday, 02 August 2026 4.08 AM IST

ട്രാൻ.സംസ്ഥാന സമ്മേളനം

e

തൃശൂർ: കേരള ബസ് ട്രാൻസ്‌പോർട്ട് അസോസിയേഷൻ സംസ്ഥാന സമ്മേളനം നാളെ രാവിലെ 10.30ന് പാലക്കാട്‌ ടോപ് ഇൻ ടൗൺ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളത്തിൽ അറിയിച്ചു. മന്ത്രി സി.പി.ജോൺ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ്‌ ജോൺസൺ പടമാടൻ അദ്ധ്യക്ഷത വഹിക്കും. ബസുകളുടെ കാലപ്പഴക്കം 25വർഷമായി ഏകീകരിക്കുക, പ്രവർത്തന ചെലവിന് ആനുപാതികമായി വിദ്യാർത്ഥികളുടെ ഉൾപ്പെടെ ബസ്ചാർജ് വർദ്ധിപ്പിക്കുക, കളർകോഡ് എടുത്തുകളയുക, മോട്ടർ വാഹന വകുപ്പ് സംവിധാനത്തിലെ ബുദ്ധിമുട്ടുകൾ ലഘൂകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിക്കുമെന്ന് ജില്ലാ സെക്രട്ടറി വി.വി.മുജീബ് റഹ്മാൻ, ട്രഷറർ പി.ജെ.റെജി, വൈസ് പ്രസിഡന്റ് കെ.ടി.രാജു എന്നിവർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL