SignIn
Kerala Kaumudi Online
Sunday, 02 August 2026 4.08 AM IST

ലീഗ് കോൺഗ്രസിനെ വിഴുങ്ങി

d

തൃശൂർ: മുസ്ലിം ലീഗ് കോൺഗ്രസിനെ പൂർണമായും നിയന്ത്രിക്കുന്ന സാഹചര്യമാണുള്ളതെന്ന് ബി.ജെ.പി സംസ്ഥാന വൈസ്‌പ്രസിഡന്റ് വി.ഉണ്ണികൃഷ്ണൻ മാസ്റ്റർ ആരോപിച്ചു. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ ലീഗാണ് കോൺഗ്രസിനെ നിയന്ത്രിച്ചതെന്നും അതുകൊണ്ടാണ് പാർലിമെന്ററി പാർട്ടി യോഗത്തിൽ ഭൂരിപക്ഷ പിന്തുണ ലഭിച്ചില്ലെങ്കിലും വി.ഡി.സതീശൻ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി അതിനെ പരസ്യമായി തിരുത്തിയതിനെ തുടർന്ന് അടൂർ പ്രകാശിനും തന്റെ പ്രസ്താവന തിരുത്തേണ്ടിവന്നു. മദ്യനയ വിഷയത്തിലും സമാനമായ സാഹചര്യമാണുണ്ടായതെന്നും പി.കെ.കുഞ്ഞാലിക്കുട്ടി 'സൂപ്പർ മുഖ്യമന്ത്രി'യുടെ നിലപാടാണ് സ്വീകരിക്കുന്നത്. ലീഗ് കോൺഗ്രസിനെ വിഴുങ്ങിയതിന്റെ ലക്ഷണങ്ങളാണ് ഇതെല്ലാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL