
തൃശൂർ: ജില്ലയിൽ ഓണാഘോഷ പരിപാടികൾ വിപുലമായി സംഘടിപ്പിക്കാൻ തീരുമാനിച്ചു. മന്ത്രി ഒ.ജെ. ജനീഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.തേക്കിൻകാട് മൈതാനത്തെ വിദ്യാർത്ഥി കോർണറിലാണ് ജില്ലാതല ഓണാഘോഷ പരിപാടികളും കലാസന്ധ്യകളും അരങ്ങേറുക. 29ന് പുലിക്കളിയോടെ ആയിരിക്കും സമാപനം. ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ സമാപന സമ്മേളനത്തിൽ വിതരണം ചെയ്യും.
എൻ.കെ.അക്ബർ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ജില്ലാ കളക്ടർ ശിഖ സരേന്ദ്രൻ, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എം.സന്ദീപ്, അസിസ്റ്റന്റ് കളക്ടർ എ.സി.പ്രീതി, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |