
കുന്നംകുളം: ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ കളക്ടറേറ്റിൽ സംഘടിപ്പിച്ച 'മീറ്റ് യുവർ കളക്ടർ' പരിപാടിയിൽ കുന്നംകുളം ഗുഡ് ഷെപ്പേർഡ് സി.എം.ഐ. സ്‌കൂളിലെ വിദ്യാർത്ഥികൾ പങ്കെടുത്തു. ഭരണസംവിധാനത്തിന്റെ പ്രവർത്തനങ്ങൾ നേരിട്ട് പരിചയപ്പെടുന്നതിനും വിദ്യാർത്ഥികളിൽ പൗരബോധം, സാമൂഹിക പ്രതിബദ്ധത, ജനാധിപത്യ മൂല്യങ്ങളോടുള്ള ആദരവ് എന്നിവ വളർത്തുന്നതിനുമാണ് പരിപാടി സംഘടിപ്പിച്ചത്. സമൂഹത്തോടുള്ള ഉത്തരവാദിത്തബോധം, പൊതുസേവനങ്ങളോടുള്ള ആദരവ്, ജനകീയ ഭരണസംവിധാനത്തെക്കുറിച്ചുള്ള അവബോധം എന്നിവ വളർത്തുന്നതിനും പ്രതിബദ്ധതയുള്ള പൗരന്മാരായി വളരുന്നതിനും വിദ്യാർത്ഥികൾക്ക് പ്രചോദനവും വിലപ്പെട്ട പഠനാനുഭവവുമായി.
വിദ്യാർത്ഥികൾ കളക്ടർ ശിഖാ സുരേന്ദ്രനുമായി സംവദിച്ചു. അദ്ധ്യാപകരായ നിമ്മി ജോസും ബീനയും വിദ്യാർത്ഥികൾക്കൊപ്പം പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |