SignIn
Kerala Kaumudi Online
Sunday, 02 August 2026 4.08 AM IST

മേൽപ്പാലം നിർമ്മിക്കണമെന്ന്

yogam

പുതുക്കാട്: പുതുക്കാട് ജംഗ്ഷനിൽ സുഗമമായ ഗതാഗത സൗകര്യത്തിന് പൂർണ്ണമായും തൂണുകളിൽ മേൽപ്പാലം നിർമ്മിക്കണമെന്ന് യോഗത്തിൽ പൊതു അഭിപ്രായം. പുതുക്കാട് മേൽപ്പാലവും ആമ്പല്ലൂർ അടിപ്പാതയുമായി ബന്ധപ്പെട്ട് ജനങ്ങൾക്കിടയിൽ ഉയർന്നുവന്ന ആശങ്കകൾ പരിഹരിക്കാനായി ചേർന്ന യോഗത്തിലാണ് അഭിപ്രായം ഉയർന്നത്. കേന്ദ്ര മന്ത്രി കൂടിയായ എം.പിയെയും കളക്ടറേയും അറിയിക്കാനും നടപടി സ്വീകരിക്കുന്നതിന് അഭ്യർത്ഥിക്കാനും തീരുമാനിച്ചു. കെ.കെ. രാമചന്ദ്രൻ എം.എൽ.എയുടെ ആവശ്യപ്രകാരമാണ് യോഗം വിളിച്ചത്. കെ.കെ. രാമചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനായി.
ഡെപ്യൂട്ടി കളക്ടർ ബിബിൻ കുമാർ എം., അൻസൽ ഹസ്സൻ, തൃശൂർ റൂറൽ അഡീഷണൽ എസ്.പി വി. എ.കൃഷ്ണദാസ്,അശ്വതി വിബി എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL