
ചാലക്കുടി: കാലവർഷ കലിതുള്ളലിൽ അതിരപ്പിള്ളിയിലെ വിനോദ സഞ്ചാരത്തിന് വിലക്ക് ഏർപ്പെടുത്തി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ മേഖലയിൽ വിനോദ സഞ്ചാരം ഉണ്ടായിരിക്കില്ലെന്ന് ജില്ലാ കളക്ടർ ഉത്തവിൽ വ്യക്തമാക്കി. രണ്ടു ദിവസമായി റോഡിൽ മരങ്ങൾ കടപുഴകി വീഴുന്നുണ്ട്. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് സമീപം ഇന്നലെ മരംവീണ് ഒരു മണിക്കൂർ ഗതാഗതം സ്തംഭിച്ചു. ഇതിനുപുറമെ പലയിടത്തും മണ്ണിടിച്ചിൽ ഭീഷണിയുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് ദുരന്തനിവാരണ അതോറിട്ടി മുൻ കരുതലുകൾ എടുത്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |