
തൃശൂർ: ഓണക്കാലത്ത് സുരക്ഷിതവും ഗുണമേന്മയുള്ളതുമായ ഭക്ഷ്യവസ്തുക്കൾ ലഭ്യമാക്കാൻ ലക്ഷ്യമിട്ട് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക പരിശോധന ആരംഭിച്ചു. ജൂലായ് 27 മുതൽ ആരംഭിച്ച പരിശോധനയുടെ ആദ്യ ഏഴ് ദിവസത്തിനുള്ളിൽ 94 പരിശോധനകൾ നടത്തി. കാറ്ററിംഗ് യൂണിറ്റുകൾ, സൂപ്പർമാർക്കറ്റുകൾ, ചില്ലറ വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ ശർക്കര, പായസം മിക്‌സ്, ധാന്യങ്ങൾ എന്നിവയുടെ സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്. നിയമലംഘനങ്ങൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരെ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം 11 കോമ്പൗണ്ടിംഗ് നോട്ടീസുകളും, 2 ഇംപ്രൂവ്‌മെന്റ് നോട്ടീസുകളും, 17 റെക്ടിഫിക്കേഷൻ നോട്ടീസുകളും നൽകി. നാല് സ്ഥാപനങ്ങൾക്ക് അടച്ചുപൂട്ടാനും നിർദ്ദേശം നൽകി. 119 സർവെയ്‌ലൻസ് സാമ്പിളുകളും 16 സ്റ്റാറ്റ്യൂട്ടറി സാമ്പിളുകളും പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |