
തൃശൂർ: കണ്ടാണശേരി മാക് സംഗീതകൂട്ടായ്മയുടെ സദാനന്ദൻ സ്മൃതി മാക് സംഗീത പുരസ്‌കാരം (25,001 രൂപ) പിന്നണി ഗായകൻ കൃഷ്ണചന്ദ്രന്. കൂട്ടായ്മയുടെ 15-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സെപ്തം 5ന് വൈകിട്ട് 6ന് കണ്ടാണശ്ശേരി മാക് ആസ്ഥാന മന്ദിരത്തിൽ നടക്കുന്ന സമ്മേളനത്തിൽ വീണ വിദ്വാൻ അനന്ത പത്മനാഭൻ പുരസ്‌കാരം സമ്മാനിക്കും. സംഗീത സംവിധായകൻ മോഹൻ സിത്താര, പിന്നണി ഗായിക ലതിക എന്നിവരെ ആദരിക്കും. 30ന് അഖില കേരള അടിസ്ഥാനത്തിൽ അർജുന ഗീതം എന്ന പേരിൽ പാട്ടുമത്സരവുമുണ്ടാകും. വാർത്താസമ്മേളനത്തിൽ ഹരിദാസ് നാരായണൻ, സത്യാനന്ദ് കെ.ശങ്കർ, ജവഹർ കണ്ടാണശ്ശേരി,അഹമ്മദ് ഇബ്രാഹിം എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |