SignIn
Kerala Kaumudi Online
Wednesday, 09 September 2026 2.52 AM IST

സ്കാനിംഗിനായി കാത്തിരിക്കേണ്ട റിപ്പോർട്ടും വൈകില്ല

s

അത്താണി: തൃശൂർ ഗവ.മെഡിക്കൽ കോളേജിൽ സി.ടി.സ്കാൻ തിരക്ക് മൂലം രോഗികൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ സിറ്റി റിസൾട്ട് സംവിധാനം വരുന്നു. ഇതിനോടനുബന്ധിച്ച് ടെലി റിപ്പോർട്ടിംഗ് സംവിധാനം കാര്യക്ഷമമാക്കാൻ തീരുമാനമെടുത്തതായി സുപ്രണ്ട് ലിജോ ജെ.കൊള്ളന്നൂർ അറിയിച്ചു. സ്കാൻ നടന്ന അന്നുതന്നെ റിപ്പോർട്ട് നൽകുന്ന തരത്തിലാണ് പുതിയ സംവിധാനം. സി.ടി. സ്കാനിനായി ആഴ്ചകൾ കാത്തിരിക്കുന്ന അവസ്ഥയ്ക്കിതോടെ പരിഹാരമാകും. റിപ്പോർട്ടിംഗ് അപാകതകൾ പരിഹരിക്കാനായി നിലവിലുള്ള റേഡിയോ ഡയഗ്നോസിസ് വിഭാഗത്തിന്റെ കർശനമായ ഗുണനിലവാര നിയന്ത്രണത്തിലാണ് പദ്ധതി.

മെഡി. കോളേജിൽ 3 സി.ടി.സ്‌കാൻ മെഷീനുകൾ

തൃശൂർ മെഡിക്കൽ കോളേജിൽ ആകെയുള്ളത് 3സി.ടി. സ്‌കാൻ മെഷീനുകൾ. അത്യാവശ്യ വിഭാഗം ട്രോമാകെയർ യൂണിറ്റിലെ മെഷീൻ 24 മണിക്കൂറും പ്രവർത്തിക്കുന്നു. 80 സ്കാനുകളാണ് ശരാശരി നടക്കുന്നത്. ഒ.പി ബ്ലോക്കിൽരണ്ട് മെഷീനുകളുണ്ട്. രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെയാണ് സമയം. ഓരോ മെഷീനിലും 20 സ്‌കാനിംഗ് നടക്കുന്നു.പുതിയ സംവിധാനത്തിൽ ഇത് ഇരട്ടിയാക്കി വർദ്ധിപ്പിക്കാനാകും.

 സിറ്റി റിസൾട്ട് സംവിധാനം

ക്ലിനിക്കൽ ലാബുകളിലോ, ഡയഗ്നോസ്റ്റിക് സെന്ററുകളിലോ നടത്തുന്ന വിവിധ തരത്തിലുള്ള മെഡിക്കൽ സ്‌കാനിംഗ് പരിശോധനകളുടെ ഫലമാണ് സ്‌കാൻ സിറ്റി റിസൾട്ട്. സംസ്ഥാനത്തെ ഒരു ഡയഗ്നോസ്റ്റിക് സെന്റർ ശൃംഖലയുടെ പേരാണിത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL