
തൃശൂർ: ജില്ലയിലൂടെ കടന്നുപോകുന്ന ദേശീയപാത 66, 544 എന്നിവയിലെ സുരക്ഷാ പോരായ്മകൾ അടിയന്തരമായി പരിഹരിക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി. സെപ്തംബർ അഞ്ചിന് ചേർന്ന ഡിസ്ട്രിക്ട് സേഫ്ടി ഹൈവേ ടാസ്ക് ഫോഴ്സ് യോഗ തീരുമാനപ്രകാരം മോട്ടോർ വാഹന വകുപ്പ്, പൊലീസ്, തദ്ദേശസ്വയംഭരണ വകുപ്പ്, ദേശീയ പാത അതോറിട്ടി പ്രതിനിധികൾ നടത്തിയ സംയുക്ത പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണിത്.
ദേശീയപാത 66ൽ ദിശാവ്യതിയാന ബോർഡുകൾ, റിഫ്ലക്റ്റീവ് സൈൻബോർഡുകൾ, റിഫ്ലക്ടറുകളോടുകൂടിയ സംരക്ഷണ ഭിത്തികൾ എന്നിവയുടെ കുറവും നിർമ്മാണാവശിഷ്ടങ്ങൾ, അനധികൃത പാർക്കിംഗ്, പെട്രോളിംഗ് സംവിധാനത്തിലെ അപാകതകളും പരിശോധനയിൽ കണ്ടെത്തി.
ദേശീയപാത 544ലും ന്യൂനതകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവ പരിഹരിക്കാൻ ദേശീയപാത അതോറിറ്റി ഉൾപ്പെടെയുള്ള വകുപ്പുകൾക്ക് കളക്ടർ നിർദ്ദേശം നൽകി. ബസ് ബേ നിർമ്മാണം, അനധികൃത കൈയേറ്റം ഒഴിപ്പിക്കൽ എന്നിവ വേഗത്തിൽ പൂർത്തിയാക്കാനും നിർദ്ദേശമുണ്ട്. റിപ്പോർട്ടിലെ അപാകതകൾ പരിഹരിക്കാൻ മേയ്, ജൂൺ മാസങ്ങളിലും ദേശീയ പാത അതോറിട്ടിക്ക് നിർദ്ദേശം നൽകിയിരുന്നതായി ജില്ലാ കളക്ടർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |